Bribery Case : നികുതി കുറച്ച് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി; വയനാട്ടിൽ കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടി

Wayanad CGST Officer Bribery Case : നടനും വിജിലൻസ് ഉദ്യോഗസ്ഥനുമായ ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങിയ കേന്ദ്ര സർക്കാർ ജീവനക്കാരനെ കൈയ്യോടെ പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 08:37 PM IST
  • വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
  • സാധാരണ കേന്ദ്ര സർക്കാർ ജീവനക്കാരെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യുന്നത് സിബിഐയാണ്.
  • ആദ്യമായിട്ടാണ് ഒരു സംസ്ഥാന അന്വേഷണ ഏജൻസി കൈക്കൂലി കേസിൽ കേന്ദ്ര സർക്കാർ ജീവനക്കാരനെ അരസ്റ്റ് ചെയ്യുന്നത്.
Bribery Case : നികുതി കുറച്ച് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി; വയനാട്ടിൽ കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടി

വയനാട് : നികുതി കുറച്ച് നൽകാമെന്ന് പറഞ്ഞ് കരാറുകരാന്റെ കൈയ്യിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ വയനാട്ടിൽ വിജിലൻസ് പിടിയിൽ. കൽപ്പറ്റയിൽ സിജിഎസ്ടി സൂപ്രണ്ടായി പ്രവർത്തിച്ച ഹരിയാന സ്വദേശി പർവീന്ത സിങ്ങിനെയാണ് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സാധാരണ കേന്ദ്ര സർക്കാർ ജീവനക്കാരെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യുന്നത് സിബിഐയാണ്. ആദ്യമായിട്ടാണ് ഒരു സംസ്ഥാന അന്വേഷണ ഏജൻസി കൈക്കൂലി കേസിൽ കേന്ദ്ര സർക്കാർ ജീവനക്കാരനെ അരസ്റ്റ് ചെയ്യുന്നത്.

ജിഎസ്ടി ഇൻപുട്ട് പത്ത് ലക്ഷം രൂപ കുറവ് വരുത്തിയ കരാറുകാരന് പലിശ തുകയായ 21,000 രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് നേട്ടീസ് നൽകിയിരുന്നു. ഇതെ തുടർന്ന് കരാറുകരാൻ കൽപ്പറ്റ സെൻട്രൽ ടാക്സ്  ആൻഡ് എക്സൈസ് വകുപ്പ് സൂപ്രണ്ടായ പ്രവീന്ദറിനെ സമീപിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് സൂപ്രണ്ട്  കരാറുകാരനെ അറിയിച്ചു. ഈ പിഴ ഒഴിവാക്കി തരാമെന്നും മൂന്ന് ലക്ഷം രൂപ കൈക്കൂലിയായി നൽകണമെന്ന് പ്രവീന്ദർ കരാറുകരനോട് ആവശ്യപ്പെട്ടു. അതിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് സിജിഎസ്ടി ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടികൂടിയത്.

ALSO READ : AI Camera Accident: എ.ഐ ക്യാമറ തകർത്ത കാർ കിട്ടി; 33 ലക്ഷം പിഴ വരുമോ?

ജിഎസ്ടി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിയിക്കുകയും തുടർന്ന് എഴുതി നൽകിയ പരാതിപ്രകാരം വിജിലൻസ് വയനാട് യൂണിറ്റ് ഡിവൈഎസ്പി സിബി തോമസിന്റെ സംഘം ഇന്ന് ജൂൺ 12 ഉച്ചയ്ക്ക് ശേഷം സെൻട്രൽ ടാക്സ്  ആൻഡ് എക്സൈസ് ഓഫീസിന്റെ പുറത്ത് വെച്ച് പിടികൂടുകയായിരുന്നു. 

"1.5 കോടിയുടെ പ്രവർത്തിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പരാതിക്കാരൻ ചെയ്തത്. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ട് കോടി രൂപയുണ്ടെന്ന് പറയുന്നു. ഇതിൽ ഒൻപത് ലക്ഷം രൂപ നികുതി അടക്കാൻ കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് പർവീന്തർ സിങ് പറഞ്ഞത്. അത് വേണമെങ്കിൽ ഒഴിവാക്കാം, പക്ഷെ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നു" ഡിവൈഎസ്പി സിബി തോമസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News