തിരുവനന്തപുരം: Online Job Fraud Case:  ഓണ്‍ലൈൻ വഴി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.  തിരുവനന്തപുരം സൈബർ പോലീസാണ് പെരുന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് സോജനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് കോടികളുടെ ഇടപാടുകലെ കുറിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: "സമൂഹത്തിന് തെറ്റായ സന്ദേശം നൽകും"; മാങ്ങ മോഷണ കേസ് ഒത്തുതീർപ്പ് ആക്കുന്നതിനെതിരെ പൊലീസ്


സംഘം തട്ടിപ്പ് നടത്തിയത് ആമസോണിന്റെ പേരിലുണ്ടാക്കിയ വ്യാജ വെബ് സൈറ്റ് വഴിയായിരുന്നു. ഇവർ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് സന്ദേശം നൽകിയത്.   സന്ദേശത്തിൽ ഓണ്‍ലൈൻ വഴി സാധനങ്ങൾ കച്ചവടം ചെയ്ത് വീട്ടിലിരുന്നും പണം സമ്പാദിക്കാമെന്നതായിരുന്നുയിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പല ഘട്ടങ്ങളിലായി യുവതി നാലരക്ഷം രൂപ ഓണ്‍ ലൈൻ അക്കൗണ്ട് വഴി ഇവർക്ക് കൈമാറിയിരുന്നു.  ഒടുവിൽ ഇത് തട്ടിപ്പാണെന്ന് മനസിലായപ്പോള്‍ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.  പരാതിയിൻ മേൽ അന്വേഷണം ആരംഭിച്ച പോലീസ് ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ചെന്നെത്തിയത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിലെ അക്കൗണ്ടുകളിലേക്കായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ യുവതി മഹാരാഷ്ട്ര അക്കൗണ്ടിലേക്ക് കൈമാറിയ പണത്തിൽ നിന്നും മൂന്നു ലക്ഷം മലപ്പുറം സ്വദേശിയായ മുഹമ്മദ് സോജന്റെ അക്കൗണ്ടിലേക്ക് എത്തിയത് ശ്രദ്ധയിൽപ്പെട്ടത്. 


Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ഇതിനെ തുടർന്ന് സോജന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അഞ്ചുകോടിലധികം രൂപ ഒരാഴ്ചക്കകം ഇയാളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തുട്ടുള്ളതായി കണ്ടെത്തുകയും ഇതേ തുടർന്ന്  സോജനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.  ഇതോടെയാണ് രാജ്യവ്യാപകമായി ഓണ്‍ ലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സോജനെന്ന് പോലീസ് വ്യക്തമാക്കിയത്.  ഇയാള്‍ക്ക് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘവുമായി അടുത്തബന്ധമുണ്ടെന്നും ഈ ഓണ്‍ലൈൻ തട്ടിപ്പിൽ ചരട് വലിക്കുന്നത് ഉത്തരേന്ത്യക്കാരാണെന്നും ആദ്യമായാണ് തട്ടിപ്പിലെ മലയാളി ബന്ധം വെളിപ്പെട്ടതെന്നും. സോജന്റെ ചില സുഹൃത്തുക്കള്‍ക്കും ഈ തട്ടിപ്പിൽ ബന്ധമുണ്ടെന്നും സൈബർ പോലീസ് വ്യക്തമാക്കി.  കേസിൽ വിശദമായ അന്വേഷണത്തിനായി സോജനെ കസ്റ്റഡിൽ വാങ്ങുമെന്ന് സൈബർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്യം ലാൽ അറിയിച്ചു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.