മലപ്പുറം:  പാണമ്പ്രയിൽ അമിതവേ​ഗത ചോദ്യം ചെയ്ത പെൺകുട്ടിയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.  പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിനാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ ഉത്തരവ് നൽകിയത്. മെയ് 19 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവും നൽകി വിട്ടയക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാമ്യ ഹർജി കോടതി മെയ് 19 ന് വീണ്ടും പരിഗണിക്കും. മുസ്ളിംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി എച്ച് മഹമ്മൂദ് ഹാജിയുടെ മകനാണ് കേസിലെ പ്രതിയായ ഇബ്രാഹിം ഷബീർ. ഏപ്രിൽ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടകരമായ രീതിയിൽ കാർ ഓടിച്ചതാണ് പെൺകുട്ടി ചോദ്യം ചെയ്തത്.  ഇതിനെ തുടർന്ന് അഞ്ച് തവണ പ്രതി മുഖത്ത്  അടിച്ചതായി പ്രതി പറഞ്ഞു. 


ALSO READ: അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; നടുറോഡിൽ പെൺകുട്ടിയെ മർദിച്ച് യുവാവ്


ആദ്യം പൊലീസിൽ കേസ് കൊടുത്തെങ്കിലും  ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാനോ തന്റെ പരാതി കൃത്യമായി രേഖപ്പെടുത്താനോ തയ്യാറാകാതെ പോലീസ് കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്രമണത്തിന് ഇരയായ പെൺകുട്ടി അസ്‌ന ആരോപിച്ചിരുന്നു. നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദിക്കുന്നത് കണ്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി കടന്നുകളയുകയായിരുന്നു.


പ്രതികൾ കടന്ന് കളഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടൻ തന്നെ പോലീസിൽ പരാതി നൽക്കുകയായിരുന്നു.  പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതി തെറ്റായ ദിശയിൽ അമിതവേ​ഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് പെൺകുട്ടിയും സഹോദരിയും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതേ തുടർന്നാണ് ചോദ്യം ചെയ്തത്. എന്നാൽ പ്രകോപിതനായ പ്രതി നടുറോഡിൽ വച്ച് പെൺകുട്ടിയെ മർദിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.