ബംഗളൂരു: Malayali Student Found Dead:  ബംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണിന്‍റെയും ശ്രീകലയുടെയും മകനാണ് മരിച്ച നിതിൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: യുവതിയെ നടു റോഡിൽ വെട്ടിക്കൊന്ന സംഭവം: കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം


കോളേജ് ഹോസ്റ്റലിലെ ടോയ്ലറ്റില്‍ വെച്ച്‌ കത്തികൊണ്ട് സ്വയം കഴുത്തുറക്കുകയായിരുന്നുവെന്നും മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിൻ ജീവനൊടുക്കിയതെന്നും ബംഗളൂരു പോലീസ് പറഞ്ഞു. കോളേജിൽ പ്രവേശനം ലഭിച്ച നിതിൻ ഡിസംബര്‍ ഒന്നുമുതലാണ് കോളേജില്‍ വന്നുതുടങ്ങിയത്. ബുധനാഴ്ച രാവിലെ മുതല്‍ നിതിനെ കാണാനില്ലാത്തതിനെ തുടർന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഇവർ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചപ്പോൾ വാർഡൻ പോലീസിൽ അറിയിക്കുകയായിരുന്നു,  തുടർന്ന് അവിടെയെത്തിയ പോലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Also Read: ഇന്നു മുതൽ ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും, ലഭിക്കും വൻ ധനാഭിവൃദ്ധി!


 


തിരുവനന്തപുരത്ത് വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ


വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു.  വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം നടന്നത്. നന്ദിയോട് സ്വദേശിനിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. ഇവർക്ക് 50 വയസുണ്ടായിരുന്നു. സംഭവത്തിൽ പങ്കാളിയായ രാകേഷിനെ പോലീസ് കസറ്റ്ഡിയിലെടുത്തിട്ടുണ്ട്.


Also Read: Viral Video: വധൂവരന്മാർ വേദിയിൽ മുട്ടനടി, രക്ഷിക്കാനെത്തിയവർക്കും കിട്ടി..! വീഡിയോ വൈറൽ


സംഭവം നടന്നത് ഇന്ന് രാവിലെ 9:30 നാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ ഇവരുടെ കൂടെ താമസിച്ചിരുന്ന രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടൻ മെഡിക്കൽ കോളേജിൽ ജീവൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   സംഭവത്തെ തുടർന്ന് പങ്കാളിയായ രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ