Crime News: യുവതിയെ നടു റോഡിൽ വെട്ടിക്കൊന്ന സംഭവം: കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം

Crime News: സിന്ധു തന്നിൽ നിന്നും അകന്നു മാറുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാൾ പിന്തുടര്‍ന്ന് ആക്രമിച്ചതെന്നാണ് പ്രതിയായ രാജേഷ് പോലീസിനോട് പറഞ്ഞത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് പിന്നിൽ. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 01:31 PM IST
  • സിന്ധു തന്നിൽ നിന്നും അകന്നു മാറുന്നുവെന്ന സംശയം കൊലപാതകത്തിന് കാരണമായി
  • രാജേഷ് കുറ്റം സമ്മതിച്ചു
  • പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് പിന്നിൽ
Crime News: യുവതിയെ നടു റോഡിൽ വെട്ടിക്കൊന്ന സംഭവം: കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം

തിരുവനന്തപുരം: പേരൂര്‍ക്കടക്ക് സമീപം വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നകേസിൽ പങ്കാളിയായ രാജേഷിനെ പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തു. നന്ദിയോട് സ്വദേശി സിന്ധുവിനെയാണ് കൂടെ താമസിച്ചിരുന്ന രാജേഷ് കത്തികൊണ്ട് കുത്തിക്കൊന്നത്. രാജേഷും നന്ദിയോട് സ്വദേശിയാണ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Also Read: തിരുവനന്തപുരത്ത് വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ

ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനോട് രാജേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.  രാവിലെ ഒമ്പത് മണി കഴിഞ്ഞുള്ള സമയത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്നു പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പോലീസുകാരും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത് എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Also Read: 500 രൂപ നോട്ടിനെ കുറിച്ച് സർക്കാർ പുറത്തുവിട്ടു സുപ്രധാന വിവരങ്ങൾ!

രണ്ട് പേരും വിവാഹിതരാണ് ഇവർക്ക് കുട്ടികളുമുണ്ട്.  ഇവർ 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇവർ അകൽച്ചയിലായിരുന്നു.  സിന്ധു തന്നിൽ നിന്നും അകന്നു മാറുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാൾ പിന്തുടര്‍ന്ന് ആക്രമിച്ചതെന്നാണ് പ്രതിയായ രാജേഷ് പോലീസിനോട് പറഞ്ഞത്. ബൈക്കിലെത്തിയ രാജേഷ് സിന്ധുവിനെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തില്‍ മൂന്നു തവണ വെട്ടി. ഈ സമയം 'രക്ഷിക്കണേയെന്ന്' സിന്ധു അലമുറയിട്ടിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്ക് സിന്ധുവിന്റെ തലയില്‍ വെട്ട് കൊള്ളുകയും അവർ കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.

Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ; 2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല! 

പ്രതിയായ രാജേഷ് കിളിമാനൂരിൽ പോലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു.  സിന്ധു വഴയിലയിലെ ഒരു സ്ഥാപനത്തിൽ ജോലിക്ക് പോകുകയായിരുന്നു. സ്ഥാപനത്തിനും അമ്പത് മീറ്റര്‍ അകലെവച്ചായിരുന്നു കൊലപാതകം നടന്നത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളുമാണ്  ഈ കൊലപാതകത്തിലെത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ആ രീതിയിലാണ് പേരൂർക്കട പോലീസ് അന്വേഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News