സോഷ്യൽ മീഡിയയിൽ വൈറലാകാനും ശ്രദ്ധ നേടാനും ആളുകൾക്ക് എത്രത്തോളം പോകാനാകും? തങ്ങളുടെ വീഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനും സബ്സ്ക്രൈബേഴ്സിനെ ലഭിക്കുന്നതിനും പലരും വളരെ അപകടകരമായ കാര്യങ്ങളും ചെയ്യുന്നു. ഇത്തരം പ്രവൃത്തികളിൽ ഇവർ സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണ്. അത്തരത്തിൽ വളരെ നിരുത്തരവാദപരമായ രീതിയിൽ റോഡിൽ അഭ്യാസം കാണിക്കുന്ന യുവാവിന്റെയും യുവതികളുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പുരുഷൻ ബൈക്ക് ഓടിക്കുന്നതും വീലിങ് (മുൻ ചക്രം ഉയർത്തി പിൻ ചക്രത്തിൽ ബൈക്ക് ഓടിക്കുന്നത്) ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഇതിൽ ഒരു സ്ത്രീ ബൈക്കിൽ അയാൾക്ക് അഭിമുഖമായും മറ്റൊരു സ്ത്രീ അവന്റെ പുറകിൽ ഇരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല. പോത്തോൾ വാരിയേഴ്സ് ഫൗണ്ടേഷൻ റോഡ് സേഫ്റ്റി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


മുംബൈ പോലീസിനെ ടാ​ഗ് ചെയ്താണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചത്. ”ബൈക്കിന്റെ റെജിസ്ട്രേഷൻ നമ്പർ Mh01DH5987 ആണ്. ദയവായി ഇതിൽ നടപടി സ്വീകരിക്കൂ” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മുംബൈ ട്രാഫിക് പോലീസിനെയാണ് വീഡിയോയിൽ ടാഗ് ചെയ്തിരിക്കുന്നത്.



അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇവർക്കെതിരെ ബികെസി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന സന്ദേശത്തോടെയാണ് മുംബൈ ട്രാഫിക് പോലീസ് ട്വീറ്റിനോട് പ്രതികരിച്ചത്. പ്രതികളെ തിരിച്ചറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വീഡിയോയിലുള്ള വ്യക്തികളെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ, പോലീസിൽ അറിയിക്കണമെന്നും മുംബൈ ട്രാഫിക് പോലീസ് ട്വീറ്റിൽ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.