മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.  സംഭവം നടന്നത് പാൽഘർ ജില്ലയിലെ നലസോപാരയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓടുന്ന കാറിൽ കോളേജ് വിദ്യാർത്ഥിനിക്ക് ക്രൂര പീഡനം; സംഭവം ആഗ്രയിൽ


കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ അമിത് ദുബെയെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് മാർച്ച്-ജൂലൈ മാസങ്ങൾക്കിടയിലാണ്.  14 കാരിയായ പെൺകുട്ടിയെ പ്രതി നടത്തുന്ന ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചുവരുത്തി ​ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 


Also Read: ബുധൻ കന്നി രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ വമ്പൻ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!


സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമടക്കം കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെത്തി പ്രതിഷേധം നടത്തിയിരുന്നു.  പെൺകുട്ടിയെ വീട്ടിലെ ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചുവരുത്തി നിരവധി തവണ ഇയാൾ ബലാത്സംഗം ചെയ്തതായി പാൽഘർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ജിതേന്ദ്ര വൻകോട്ടി വ്യക്തമാക്കി. 


Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...


പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും പോക്‌സോ നിയമവും ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.