Sexual Assault: ഓടുന്ന കാറിൽ കോളേജ് വിദ്യാർത്ഥിനിക്ക് ക്രൂര പീഡനം; സംഭവം ആഗ്രയിൽ

Engineering Student Molested By Senior Student: പീഡനത്തിനു ശേഷം വിദ്യാര്‍ത്ഥിനിയെ ആഗ്ര-ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2024, 11:08 PM IST
  • ഓടുന്ന കാറില്‍ വച്ച് എൻജിനീയറിങ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
  • വിദ്യാര്‍ത്ഥിനിയെ പൂര്‍വ വിദ്യാര്‍ഥിയും പെണ്‍കുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി
  • പീഡനത്തിനു ശേഷം അര്‍ധനഗ്‌നയായ നിലയില്‍ റോഡില്‍ ഉപേക്ഷിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്
Sexual Assault: ഓടുന്ന കാറിൽ കോളേജ് വിദ്യാർത്ഥിനിക്ക്  ക്രൂര പീഡനം; സംഭവം ആഗ്രയിൽ

ആഗ്ര: ഓടുന്ന കാറില്‍ വച്ച് എൻജിനീയറിങ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയെ പൂര്‍വ വിദ്യാര്‍ഥിയും പെണ്‍കുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. 

Also Read: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽ

പീഡനത്തിനു ശേഷം വിദ്യാര്‍ത്ഥിനിയെ ആഗ്ര-ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. താന്‍ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി തന്നെയാണ് പോലീസിനെ അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

പെൺകുട്ടി പരാതിയിൽ പറയുന്നത് കാറിലേക്ക് തന്നെ വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ്.  മാത്രമല്ല പീഡനത്തിനു ശേഷം അര്‍ധനഗ്‌നയായ നിലയില്‍ റോഡില്‍ ഉപേക്ഷിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.  കോളജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പിന്നാലെ തനിക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിക്ക് തെറ്റായ പരാതികള്‍ നല്‍കിയിരുന്നെന്നും യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട് സംഭവത്തില്‍ സിക്കന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News