വയനാട്: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശൂർ മാള സ്വദേശി ലിബു മോൻ എന്ന ലിബിനെയാണ് പിടികൂടിയത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഒ ടി. ജി ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സനൽ, പ്രിൻസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിൽ ഭാര്യ വീട്ടിൽ വെച്ചാണ് ലിബിൻ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാപ്ലശേരിയിൽ നിന്നും കേണിച്ചിറ പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി.


Madurai: മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തി


ചെന്നൈ: തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു.  രണ്ടുപേരും ഉറുദു സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. ഇന്ന് രാവിലെ മേലൂർ കത്തപ്പട്ടിയിൽ ആണ് സംഭവം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ നിന്നും കത്തിയെടുത്താണ് ഇന്ന് രാവിലെ ഷാനവാസിനെ പതിമൂന്നുകാരൻ ആക്രമിച്ചത്.


കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് അപ്പോൾ തന്നെ മരിച്ചു. ശേഷം സമീപത്തെ മാലിന്യ ഓടയിൽ മൃതദേഹം ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു. വിദ്യാർത്ഥിയെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്കൂൾ അധികൃതർ മേലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.