കൊല്ലം: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. മുക്കം സ്വദേശി ഷാജുവിനെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിഗരറ്റ് വലിക്കുമ്പോൾ തുറിച്ച് നോക്കി; യുവാവിനെ കുത്തിക്കൊന്ന് യുവതി


ഷാജുവിന്റെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനായി സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ ദിവസം വെളുപ്പിന് ഷാജു വീടിനുമുകളിൽ കിടന്നുറങ്ങുകയായിരുന്ന സുനിലിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.


Also Read: ചൈത്ര നവരാത്രിയിൽ 5 രാജയോഗങ്ങളുടെ അപൂർവ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!


 


സുനിലിനെ അസഭ്യം പറഞ്ഞുകൊണ്ട് വെട്ടുകത്തി കൊണ്ട് കഴുത്തിനുനേരെ വെട്ടുകയായിരുന്നു ഷാജു. ഒഴിഞ്ഞു മറിയതിനെ തുടർന്ന് വെട്ട് സുനിലിന്റെ കാലിൽക്കൊണ്ട് ആഴത്തിൽ മുറിയുകയായിരുന്നു. കഴിഞ്ഞ വര്ഷം കാപ നിയമപ്രകാരം കരുതൽ തടങ്കിൽ കഴിഞ്ഞിരുന്ന ഷാജു മെയ് 25 നായിരുന്നു പുറത്തിറങ്ങിയത്, സംഭവത്തെ തുടർന്ന് സുനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഇൻസ്‌പെക്‌ടർ  വി ഷിബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. 


Also Read: ചൊവ്വാഴ്ച ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


 


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലേക്ക്


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ എത്തും.  ഇന്ന് വൈകുന്നേരം ആറു മണിയോടെ ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി നഗരത്തിൽ റോഡ് ഷോ നടത്തും. തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും (Lok Sabha Elections 2024) പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. 


Also Read: നവരാത്രിയിൽ 30 വർഷത്തിന് ശേഷം 4 അപൂർവ്വ സംയോഗം; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!


തുടർന്ന് നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.  ഈയാഴ്ച തന്നെ വീണ്ടും രണ്ട് ദിവസം കൂടി അതായത് ഏപ്രിൽ 13, 14 തീയതികളിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് പ്രചാരണം (Lok Sabha Elections 2024) നടത്തുമെന്നാണ് റിപ്പോർട്ട്. 13 ന് പെരമ്പല്ലൂരിലും 14 ന് വിരുദു നഗറിലും പ്രധാനമന്ത്രി പ്രചാരണം നടത്തും.  ഇവിടങ്ങളിൽ യഥാക്രമം സഖ്യകക്ഷിയായ ഇന്ത്യൻ ജനനായക കക്ഷി നേതാവ് പാരിവേന്ദറും നടി രാധിക ശരത്കുമാറുമാണ് ബിജെപി സ്ഥാനാർത്ഥി.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.