Crime News: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ
Crime News: തിരുവല്ലം മേനിലം സ്വദേശി വിപിനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്
തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ. സംഭവ ശേഷം അവിടെ നിന്നും മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ
തിരുവല്ലം മേനിലം സ്വദേശി വിപിനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്. ഇത് ചോദ്യം ചെയ്ത വിപിൻ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ഡ്രൈവറിന്റെ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. സംഭവം നടന്നത് ഇന്നലെ രാത്രി 7:30 ഓടെയാണ്.
Also Read: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
തിരുവല്ലം ഭാഗത്തു നിന്നും പുഞ്ചക്കരയിലേക്ക് പോയ ബസിന്റെ ചില്ലാണ് ഇവർ തകർത്തത്. ഡ്രൈവറുടെ പരാതിപ്രകാരം പോലീസ് അറസ്റ്റുചെയ്ത പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.