Shash Mahapurush Rajayoga: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

Sahani Gochar In Aquarius: കർമ്മങ്ങളുടെ ഫലം തരുന്ന ഗ്രഹം എന്നറിയപ്പെടുന്ന ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

Shash Mahapurush Rajayoga:  ന്യായത്തിന്റെ ദൈവം കർമ്മങ്ങളുടെ ഫലം നൽകുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ശനി ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി പരിവർത്തനം നടത്താറുണ്ട്

1 /9

Shash Mahapurush Rajayoga:  ന്യായത്തിന്റെ ദൈവം കർമ്മങ്ങളുടെ ഫലം നൽകുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ശനി ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി പരിവർത്തനം നടത്താറുണ്ട്.P

2 /9

ഇതിന്റെ ഫലം 12 രാശിക്കാരിലും ഏതെങ്കിലുമൊക്കെ രീതിയിൽ ബാധിക്കും. ജ്യോതിഷപ്രകാരം വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ശനിക്ക് രണ്ടര വർഷത്തെ സമയമെടുക്കും

3 /9

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു രാശിയിൽ നിന്നും നീങ്ങി തിരിച്ച് ആ രാശിയിലെത്താൻ ശനിക്ക് ഏതാണ്ട് 30 വർഷത്തെ സമയമെടുക്കും.  നിലവിൽ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു

4 /9

ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. ഈ അപൂർവ്വ രാജയോഗത്തെ പഞ്ചമഹാപുരുഷ രാജയോഗങ്ങളായിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.  

5 /9

ജ്യോതിഷപ്രകാരം ശനി എപ്പോഴാണോ സ്വന്തം രാശിയായ കുംഭത്തിൽ ഇരിക്കുന്നുവോ അല്ലെങ്കിൽ തന്റെ ഉച്ച രാശിയായ തുലാത്തിൽ കേന്ദ്ര ഭാവത്തിൽ  സ്ഥിതി ചെയ്യുന്നുവോ അപ്പോഴാണ് ഈ രാജയോഗം ഉണ്ടാകുന്നത്

6 /9

ശനി നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ എല്ലാ രാശിക്കാരിലും ഇതിന്റെ ഫലം ലഭിക്കും.  എങ്കിലും തിളങ്ങുന്ന ആ രാശികളെ കുറിച്ച് അറിയാം...  

7 /9

കുംഭം (Aquarius): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാരിൽ എല്ലാ മേഖലയിലും വിജയവും ഒപ്പം ധനലാഭവും ഉണ്ടാകും. 2025 വരെ ശനി രാശി മാറുന്നതുവരെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. കോടതി കാര്യങ്ങളിൽ വിജയം, ആരോഗ്യം നന്നായിരിക്കും, ടെൻഷൻ ഫ്രീ ആകും, ബിസിനസിൽ ലാഭം, അനാവശ്യ ചിലവിൽ നിന്നും മുക്തി, ജോലിയിലെ പ്രശ്നങ്ങൾ മാറും

8 /9

വൃശ്ചികം (scorpio): ഈ രാശിക്കാരിലും രാജയോഗം വളരെയധികം പോസിറ്റിവിറ്റി ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും, കോടതി കാര്യങ്ങളിൽ വിജയം എന്നിവയുണ്ടാകും.  ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനി കുടികൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് അപ്രതീക്ഷിത സമ്പത്തും ലാഭവും ലഭിക്കും, ഈ സമയം നിക്ഷേപത്തിനും നല്ലതാണ്, ജോലി തേടുന്നവർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും, പ്രമോഷനും സാധ്യതയുണ്ട്.  

9 /9

മകരം (Capricorn): ഈ രാശിക്കാർക്ക് ഏഴര ശനിയുടെ അവസാന ഭാഗം നടക്കുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് വിശേഷ ലാഭമുണ്ടാകും, വ്യാഴത്തിന്റെ നക്ഷത്രത്തിൽ ഇരിക്കുന്നതുകൊണ്ട് ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, ഈ രാജയോഗത്തിലൂടെ വളരെക്കാലമായി അനുഭവിച്ചിരുന്ന അസുഖം മാറിക്കിട്ടും, കോടതി കാര്യങ്ങളിൽ നിന്നും മോചനമുണ്ടാകും, ശനിയുടെ കൃപയാൽ നെഗറ്റിവ് എനർജി മാറും, വാഹനം, സമ്പത്ത്, ഭൂമി, ഫ്ലാറ്റ് എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola