ആലപ്പുഴ:  crime News: വ്യാപാരികളേയും ചരക്ക് വാഹന ഡ്രൈവർമാരേയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിലെ സന്ദീപാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് പിടിയിലായ സന്ദീപ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജോലി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷ്ണം ചെയ്തു; വയനാട് സ്വദേശി പിടിയിൽ


ഇയാൾ കടകളിൽ നിന്നും സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്ത ശേഷം പണം എടിഎമ്മിൽ നിന്നും എടുത്തു തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവർമാരിൽ നിന്നും പണംവാങ്ങി പോയിട്ട് തിരികെ വരാതെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ ഈ സന്ദീപ് ഈ കേസിൽ മാത്രമല്ല ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും പിടിച്ചുപറി, മോഷണം, സംഘം ചേർന്നുള്ള അക്രമങ്ങൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 


Also Read: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 


ആലപ്പുഴ സൗത്ത് എസ്ഐ വിഡി രജി രാജിന്റെ  നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, എഎസ്ഐ നൗഷാദ്, സിപിഒ നിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്ത സന്ദീപിനെ കോടതിയിൽ ഹാജരാക്കുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ഉണ്ടായി. ഇത് കൂടാതെ ഈ രീതിയിൽ സന്ദീപ് മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുമുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.