Crime News: പണം പിൻവലിക്കാനാവാത്ത ദേഷ്യത്തിൽ എടിഎം തകർത്ത കേസിൽ 53 കാരൻ അറസ്റ്റിൽ
Crime News: ദിവസവേതന തൊഴിലാളിയായ കന്ദസ്വാമി തിങ്കളാഴ്ച രാവിലെ പണം പിന്‍വലിക്കാനായി എടിഎമ്മിലെത്തിയിരുന്നു. പലതവണ എടിഎം മെഷീനിൽ കാര്‍ഡിട്ടെങ്കിലും പണം കിട്ടിയില്ല
ചെന്നൈ: പണം പിന്‍വലിക്കാനാവാത്ത ദേഷ്യത്തില്‍ മഴു ഉപയോഗിച്ച് എടിഎം തകര്‍ത്ത സംഭവത്തില്‍ 53 വയസ്സുകാരനായ വെല്ലൂര്‍ സ്വദേശി കന്ദസ്വാമിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവം നടന്നത് വെല്ലൂര്‍ ടൗണിനു സമീപം ഹൊസൂര്‍-അണക്കെട്ട് മെയിന്‍ റോഡിനടുത്ത് സ്വകാര്യ ബാങ്ക് എടിഎം കേന്ദ്രത്തിലായിരുന്നു.
Also Read: UK Murder Case: യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് 40 വർഷം തടവ്
ദിവസവേതന തൊഴിലാളിയായ കന്ദസ്വാമി തിങ്കളാഴ്ച രാവിലെ പണം പിന്‍വലിക്കാനായി എടിഎമ്മിലെത്തിയിരുന്നു. പലതവണ എടിഎം മെഷീനിൽ കാര്‍ഡിട്ടെങ്കിലും പണം കിട്ടിയില്ല. തുടര്‍ന്ന് ക്ഷുഭിതനായ കന്ദസ്വാമി മഴുവുമായിവന്ന് എടിഎം കുത്തിപ്പൊളിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ശബ്ദംകേട്ട് സമീപവാസികളെത്തി തടയാന്‍ ശ്രമിച്ചെങ്കിലും കന്ദസ്വാമി യന്ത്രം മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളാണ് ഇയാളെ പിടികൂടുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. തുടർന്ന് അരിയൂര്‍ പോലീസ് സ്ഥലത്തെത്തി കന്ദസ്വാമിയെ അറസ്റ്റുചെയ്തു. അന്വേഷണത്തിൽ എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് അറിയിച്ച പോലീസ് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.
എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും
എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്എസ് ഭവനിൽ സുധീഷിനാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അതിജീവിതയുടെ പുനരധിവാസത്തിനുള്ള സകല ചെലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്.
Also Read: ഇന്നുമുതൽ 59 ദിവസത്തേക്ക് ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും വൻ വിജയം!
സംഭവം നടന്നത് 2019 നവംബറിൽ കുട്ടി എൽകെജിയിൽ പഠിക്കുമ്പോഴായിരുന്നു. പീഡനം നടന്നത് മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽവെച്ചാണ്. അടൂർ സി.ഐ. ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിക്കുന്നത്. പീഡന വിവരം മറച്ചുവെച്ചതിന് കുട്ടിയുടെ പിതാവിന് അറുമാസം തടവും വിധിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ നേരത്തെ വിചാരണത്തടവുകാരനായി കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് വിട്ടയച്ചിട്ടുണ്ട്. പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെ കോടതി ശാസിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...