Robbery Case: കണ്ണൂരിലും മധുരയിലും വാഹനമോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Crime News: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തുകയും. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു
കോഴിക്കോട്: സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി ലബീഷിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Also Read: കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം; സംഭവം ആലപ്പുഴയിൽ!
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തുകയും. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വാഹനവുമായി കടന്നുകളയാനും ഇതിനിടയിൽ ശ്രമം നടത്തിയിരുന്നു. തുടർന്ന് പോലീസ് വാഹനം തടഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ശേഷം കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ പിടികൂടി.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മാളിക്കടവ് എന്ന സ്ഥലത്ത് നിന്ന് ഒരു ഒമിനി വാനും കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ബെെക്കും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. അതുപോലെ താമരശ്ശേരിയിൽ നിന്നും മോഷ്ടിച്ച ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.