Crime News: കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം; സംഭവം ആലപ്പുഴയിൽ!

Crime News: കൊല്ലം അയത്തില്‍ മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി ഒരു യുവാവ് പിടിയിലായിട്ടുണ്ട്. കൊറ്റംങ്കര സ്വദേശിയായ സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 07:27 AM IST
  • കഞ്ചാവ് വിൽപ്പന നടത്തുന്നത് പോലീസിനെ വിളിച്ചറിയിച്ചതിന് യുവാവിന് ക്രൂര മർദ്ദനം
  • വടാട്ടുപാറ സ്വദേശി ആൽബർട്ടിനായിരുന്നു മർദ്ദനമേറ്റത്
Crime News: കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം; സംഭവം ആലപ്പുഴയിൽ!

കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നത് പോലീസിനെ വിളിച്ചറിയിച്ചതിന് യുവാവിന് ക്രൂര മർദ്ദനമേറ്റതായി പരാതി. വടാട്ടുപാറ സ്വദേശി ആൽബർട്ടിനായിരുന്നു മർദ്ദനമേറ്റത്. ആൽബട്ടിനെ മര്‍ദ്ദിച്ച സംഘം ഷർട്ട് വലിച്ചു കീറുകയും അസഭ്യം പറയുകയും ദേഹത്തേക്കു തുപ്പുകയും ചെയ്തുവെന്നാണ് പരാതി. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വിദേശ മദ്യവും കഞ്ചാവും വിൽക്കുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് അൽബർട്ട് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.  

Also Read: റെയ്ഡ് കേരളത്തിലും: ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ വീട്ടിൽ പരിശോധന; ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു

 

ഇതിനിടയിൽ കൊല്ലം അയത്തില്‍ മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി ഒരു യുവാവ് പിടിയിലായിട്ടുണ്ട്. കൊറ്റംങ്കര സ്വദേശിയായ സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്നും 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്നാണ് എക്‌സൈസ് റിപ്പോർട്ട്.  ഇത് കൂടാതെ ഇയാളിൽ നിന്നും കഞ്ചാവ് വില്‍പ്പന നടത്തിയ വകയിൽ 14390 രൂപയും കണ്ടെടുത്തിട്ടുണ്ട്. സനല്‍കുമാറിനെ പിടികൂടിയത് കൊല്ലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ്.  സംഘത്തിൽ വിനോദ് ശിവറാം, സുരേഷ് കുമാര്‍, പി ശ്രീകുമാര്‍, വിഷ്ണു രാജ്, ബിനു ലാല്‍, ട്രീസ ഷൈനി എന്നിവരും ഉണ്ടായിരുന്നു.

Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ശനി കൃപ ഉറപ്പ്!

വൈക്കത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

വൈക്കത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി ഇരപ്പാംകുഴിയിൽ മുഹമ്മദ് മുനീർ (25), ഈരാറ്റുപേട്ട തലനാട് നെല്ലവേലിൽ അക്ഷയ് സോണി (25) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ഉച്ചയോടെ വൈക്കം തോട്ടുവക്കം ഭാഗത്ത് എംഡിഎംഎയുമായി യുവാക്കൾ എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News