കൊല്ലം:തെന്മല ഡാം ജംഗ്ഷണിൽ ഗ്രാമപ്പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കില്‍ സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്മേൽ നടത്തിപ്പുകാരന്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഉറുകുന്ന് സ്വദേശി ആഷിക്കിനെയാണ് തെന്മല പോലീസ് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മദ്യം കൊടുത്തില്ല; ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ


 


യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്.  സംഭവം  നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്.  ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി. ചിത്രം പകര്‍ത്തുന്നത് സ്ത്രീകളില്‍ ഒരാള്‍ കാണുകയും തൊട്ടടുത്തുള്ള തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.  തുടര്‍ന്ന് പോലീസ് ആഷിക്കിനെ കസ്റ്റഡിയിലെടുക്കുകയും മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു.


Also Read: വരുന്ന 25 ദിവസം ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?


 


ഫോണില്‍ പരാതി നല്‍കിയവരുടെ ദൃശ്യങ്ങള്‍ ഒന്നും  കണ്ടെത്തിയില്ലെങ്കിലും ഇതേ സമയത്തെടുത്ത മറ്റു സ്ത്രീകളുടെ ദൃശ്യങ്ങളുള്ളതായി പോലീസ് വ്യക്തമാക്കി.  കൂടുതല്‍ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ സൈബര്‍ സംഘത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.