തലശ്ശേരി: ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ രണ്ടു സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയായ രവീഷിനെ പോലീസ് പിടികൂടി.  ചൊക്ലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രവീഷിനെ അറസ്റ്റുചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: കാറിൽ നിന്നും 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ! 


ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന ഇയാൾ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.  അവിടെവച്ചാണ് ഓടി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒമാനിക്കാനെന്ന വ്യാജേനെ എടുത്ത രവീഷ് കുഞ്ഞിന്റെ കഴുത്തിൽ നിന്നും തന്ത്രപരമായി രണ്ടു പവന്റെ മാല അടിച്ചുമാറ്റുകയായിരുന്നു.  അടുത്തവീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ സമ്മതിക്കുകയായിരുന്നു. ആസ്പത്രി ആവശ്യത്തിനെന്ന വ്യാജേന നാദാപുരത്തെ കടയില്‍ വിറ്റ സ്വര്‍ണമാല പോലീസ് കണ്ടെത്തിട്ടുണ്ട്.  രവീഷിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


Also Read: Rajyog 2023: 300 വർഷങ്ങൾക്ക് ശേഷം നവപഞ്ചമ രാജയോഗം, ഈ 4 രാശിക്കാർക്ക് ഇനി അഭിവൃദ്ധിയുടെ ദിനങ്ങൾ 


തമ്പാനൂരും പോത്തൻകോടും ഗുണ്ടാ ആക്രമണം; പ്രതികൾ പിടിയിൽ


തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ രണ്ട് ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികൾ അറസ്റ്റിൽ.  ഇന്നലെ രാത്രി തമ്പാനൂരിൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ച കേസിൽ നാല് പേരാണ് പിടിയിലായത്. ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ നാലുപേരും നെയ്യാറ്റിൻകര സ്വദേശികളാണ്. യുവാവിനെ അക്രമിച്ചതിന് പുറമെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


ഇത് കൂടാതെ പോത്തൻകോട് മീനാറയിൽ പ്രവാസിയായ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിലും രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോത്തൻകോട് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.