Rajyog 2023: 300 വർഷങ്ങൾക്ക് ശേഷം നവപഞ്ചമ രാജയോഗം, ഈ 4 രാശിക്കാർക്ക് ഇനി അഭിവൃദ്ധിയുടെ ദിനങ്ങൾ

Navpancham Rajyog 2023: ചില സമയങ്ങളിൽ ഗ്രഹങ്ങളുടെ സംയോഗമാണ് രാജയോഗങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്.  ചില രാജയോഗങ്ങൾ വളരെ ശുഭകരമായിരിക്കും അത് ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകുകയും ചെയ്യും. അത്തരത്തിലുള്ള ഒരു രാജയോഗമാണ് നവപഞ്ചമ രാജയോഗം.

Navpancham Rajyog Effect: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ ചലനങ്ങൾ മാറ്റാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സംയോഗം രാജയോഗം സൃഷ്ടിക്കും.  ഇത് പല രാശിക്കാർക്കും വളരെയധികം ഗുണകരമായിരിക്കും. 

1 /5

ഏകദേശം 300 വർഷങ്ങൾക്ക് ശേഷമാണ് അത്തരത്തിലുള്ള ഒരു രാജയോഗമായ നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്.  മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു.  ഇവിടെ ശനി നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.  ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് 'നവപഞ്ചമ രാജയോഗം' സൃഷ്ടിച്ചിരിക്കുകയാണ്. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇതുമൂലം 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ വാതിൽ തുറക്കപ്പെടുകയും ഇതിലൂടെ പണത്തിന്റെ [പെരുമഴയുണ്ടാകുകയും ചെയ്യും.  

2 /5

മേടം (Aries):  നവപഞ്ചമ രാജയോഗം മേടം രാശിക്കാർക്ക് സന്തോഷത്തിന്റെ പെരുമഴക്കാലമായിരിക്കും നൽകുക.  ഈ സമയം വിയരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും അത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഔദ്യോഗിക ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. ബിസിനസുകാർക്ക് സമയം അനുകൂലമായിരിക്കും.

3 /5

മിഥുനം (Gemini):  മിഥുനം രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിൽ നിന്നും ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.  കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടകയും ഒപ്പം ധനനേട്ടവും. 

4 /5

കർക്കിടകം (Cancer):  കർക്കടക രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിലൂടെ ശുഭഫലങ്ങൾ ലഭിക്കും. പൂർവിക സ്വത്തുക്കളിൽ നിന്നും ലാഭത്തിന് അവസരം. ഏതെങ്കിലും പഴയ നിക്ഷേപത്തിൽ നിന്ന് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. സാമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ദീർഘകാല ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും.

5 /5

കന്നി (Virgo):  നവപഞ്ചമ രാജയോഗം കന്നിരാശിക്കാർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറന്നു കൊടുക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.  ഗൃഹത്തിൽ ചില ശുഭകാര്യങ്ങൾ നടക്കും. ഈ സമയം നിക്ഷേപത്തിന് വളരെ നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola