കാസർഗോഡ്: ഉത്സവസ്ഥലത്ത് പാചകത്തിന്‌ സഹായിയായി നിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി ലഭിച്ച പരാതിയിൽ പ്രതി അറസ്റ്റിൽ.  പതിനച്ചുകാരന്റെ പരാതിയിൽമേൽ പള്ളഞ്ചി നിടുകുഴിയിലെ സതീശനെയാണ് ആദൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ്‌ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഓടയിൽ തള്ളി; തിരൂരിൽ അമ്മയും കാമുകനും ഉൾപ്പെടെ 3 പേർ പിടിയിൽ


അറസ്റ്റു ചെയ്ത സതീശനെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി.  ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിന് ഭക്ഷണം പാകംചെയ്യാൻ എത്തിയതായിരുന്നു അറസ്റ്റിലായ സതീശൻ.  ഇവിടെ പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതിന് സഹായിക്കാനുണ്ടായിരുന്നു.


Also Read: 300 വർഷങ്ങൾക്ക് ശേഷം ശിവരാത്രിയിൽ അപൂർവ്വ സംയോഗം; ഈ രാശിക്കാർ ശരിക്കും മിന്നിത്തിളങ്ങും!


 


സതീശൻ ഭക്ഷണം ഉണ്ടാക്കിയ ശേഷം കുട്ടിയോട് മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാനുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. 


സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാർത്ഥികൾക്ക് പഠന വിലക്ക്


പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക് ഏർപ്പെടുത്തി. 19 പേര്‍ക്ക് മൂന്ന് വര്‍ഷവും 12 പേര്‍ക്ക് ഒരു വര്‍ഷവുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ കേസിൽ ഒരാൾ കൂടി കീഴടങ്ങി ഇതോടെ പിടിയിലായവരുടെ എണ്ണം പതിനൊന്നായിട്ടുണ്ട്.


Also Read: രാഹു-കേതു സംയോഗം ഈ 6 രാശിക്കാർക്ക് നൽകും വൻ സമ്പത്സമൃദ്ധി, നിങ്ങളുമുണ്ടോ?


സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 19 വിദ്യാർത്ഥികൾക്ക് മൂന്ന് വര്‍ഷവും 10 വിദ്യാർത്ഥികൾക്ക് ഒരു വര്‍ഷവുമാണ് വിലക്ക്. രണ്ടു വിദ്യാർത്ഥികളുടെ ഇന്റേണൽ എക്സാമുകൾക്കും വിലക്കേർപ്പെടുത്തും. ഇവരെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.


Also Read: ശനിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും വൻ പുരോഗതി, ശനിയുടെ കൃപയാൽ അപാര ധനനേട്ടവും!


ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. ഇതില്‍ നിന്നാണ് 31 പേർ കുറ്റക്കാരായി കണ്ടെത്തിയത്. വിവരം അറിഞ്ഞിട്ടും അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. പഠന വിലക്കുള്ള കാലയളവിൽ വിദ്യാർത്ഥികൾക്ക് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പഠനം സാധ്യമാകില്ല. ഇന്നലെ യൂണിവേഴ്‌സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇത്രയും പേര്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില 25.50 വർധിച്ചു!


സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നാലാം വർഷ BVSC വിദ്യാർത്ഥി അമീൻ അക്ബർ അലിയാണ് ഇന്നലെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ഇതോടെ ഒളിവിൽ കഴിയുന്നവരുടെ എണ്ണം ഏഴായിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കമെന്നാണ് റിപ്പോർട്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.