കൊച്ചി: കടവന്ത്രയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാരായണന്‍ എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ശനിയാഴ്ചയാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ നാരായണന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം നാരായണന്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 


Also Read: Thiruvananthapuram Murder | അനീഷിനെ കൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്; കൊല നടത്താൻ ഉപയോ​ഗിച്ച കത്തി കണ്ടെടുത്തു


നാരായണൻ ഹോൾസെയിലായി പൂക്കച്ചവടം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കള്‍ക്കും മറ്റും നാരായണന്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ 'സോറി' എന്നും സന്ദേശമയച്ചതായും നാട്ടുകാര്‍ പറഞ്ഞു. 


Also Read: Paravur Vismaya Murder | പറവൂർ വിസ്മയ കൊലപാതകം; ഒളിവിലായിരുന്നു സഹോദരി ജിത്തു പോലീസിന്റെ പിടിയിൽ


വിവരമറിഞ്ഞ് എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍, തേവര എസ്.എച്ച്.ഒ തുടങ്ങിയവര്‍ സ്ഥലത്തെത്തി. മൂന്ന് പേരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക