Thiruvananthapuram Murder | അനീഷിനെ കൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്; കൊല നടത്താൻ ഉപയോ​ഗിച്ച കത്തി കണ്ടെടുത്തു

അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. കൊല നടത്താൻ ഉപയോ​ഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 01:20 PM IST
  • അനീഷിനെ നെഞ്ചിലും മുതുകിലും കുത്തി
  • തുടർന്ന് കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ഒളിപ്പിച്ചു
  • മകളും അനീഷും തമ്മിലുള്ള പ്രണയത്തിൽ സൈമണിന് എതിർപ്പുണ്ടായിരുന്നു
  • ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്
Thiruvananthapuram Murder | അനീഷിനെ കൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്; കൊല നടത്താൻ ഉപയോ​ഗിച്ച കത്തി കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ പെൺസുഹൃത്തിന്റെ പിതാവ് യുവാവിനെ കുത്തികൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്.  സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ (19) കൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യം മൂലമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. കൊല നടത്താൻ ഉപയോ​ഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

അനീഷിനെ നെഞ്ചിലും മുതുകിലും കുത്തി. തുടർന്ന് കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ഒളിപ്പിച്ചു. മകളും അനീഷും തമ്മിലുള്ള പ്രണയത്തിൽ സൈമണിന് എതിർപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ALSO READ: മകളെ കാണാനെത്തിയ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു, കള്ളനെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് മൊഴി

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയിൽ പത്തൊമ്പതുകാരനെ പെൺസുഹൃത്തിന്റെ പിതാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് സൈമൺ ലാലൻ പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇയാളുടെ മൊഴി കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ALSO READ: Murder | വയനാട്ടിൽ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി

പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് സൈമൺ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News