മുംബൈ: 50 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛൻ മകനെ തല്ലിക്കൊന്നു. താനെ ജില്ലയിലെ കൽവയിലാണ് പത്തുവയസുകാരനായ മകനെ അച്ഛൻ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്ലുവും കുടുംബവും താമസിക്കുന്നത്. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാല്‍പത്തിയൊന്നുകാരനായ സന്ദീപ് മകനെ മര്‍ദ്ദിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Also Read: Thiruvananthapuram Murder | അനീഷിനെ കൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്; കൊല നടത്താൻ ഉപയോ​ഗിച്ച കത്തി കണ്ടെടുത്തു


തങ്ങള്‍ എത്തുമ്പോള്‍ ബാലന്‍ തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ സഹോദരി സംഭവസമയം വീട്ടിലുണ്ടായിരുന്നു. സഹോദരിയാണ് അച്ഛൻ മകനം കൊലപ്പെടുത്തിയ വിവരം പറയുന്നത്. 


Also Read: Paravur Vismaya Murder | പറവൂർ വിസ്മയ കൊലപാതകം; ഒളിവിലായിരുന്നു സഹോദരി ജിത്തു പോലീസിന്റെ പിടിയിൽ


സന്ദീപിനെതിരെ കല്‍വ പൊലീസ് കൊലക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണ് നിലവില്‍ പൊലീസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.