പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയുടെ കൈകൾ വെട്ടിയ കേസ് ആസൂത്രിതമെന്ന് പോലീസ്. വിദ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയത്. അടുക്കള വഴിയാണ് ഇയാൾ വീടിനകത്ത് കയറിയത്. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽ വച്ചാണ് വിദ്യയെ പ്രതി വെട്ടിയത്. പ്രതി സന്തോഷ് സംശയ രോഗിയാണെന്ന് പോലീസ് പറയുന്നു. മുൻപ് വിദ്യയുടെ വായ കുത്തി കീറിയതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. വിദ്യയെ കൊലപ്പെടുത്താൻ തന്നെയാണ് പ്രതി എത്തിയതെന്നും പോലീസ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കലഞ്ഞൂർ ചാവടിമല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് സന്തോഷ് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചത്. ഇവരുടെ വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സന്തോഷ് വിദ്യയുടെ കലഞ്ഞൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചത്. തടയാൻ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു. അക്രമണത്തിൽ വിദ്യയുടെ ഒരു കൈപ്പത്തി അറ്റുപോയ അവസ്ഥയിലാണ്. രണ്ട് കൈകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്.


ALSO READ: യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു;യുവതിയുടെ അച്ഛനും പരിക്കേറ്റു


ബഹളം കേട്ട് പ്രദേശവാസികൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അറ്റുപോയ കൈകൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷിനെ അടൂരിൽ നിന്ന് പോലീസ് പിടികൂടി. സംശയ രോഗിയായ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് പതിവായതോടെയാണ് വിദ്യ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. യുവതിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് വടിവാളുമായെത്തി ആക്രമണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.