യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു;യുവതിയുടെ അച്ഛനും പരിക്കേറ്റു

വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്.യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 08:33 AM IST
  • വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്
  • വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്
  • യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു
യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു;യുവതിയുടെ അച്ഛനും പരിക്കേറ്റു

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു.കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയിലുമാണ് ഭർത്താവ് സന്തോഷ്‌ വെട്ടിയത്.വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു

വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്.യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്.ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിലാണ്.ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.

യുവതിയുടെ മുഖത്ത് ഹിറ്റ് സ്പ്രേ ചെയ്ത് മാലയും പണവും കവർന്നയാൾ അറസ്റ്റിൽ

കണ്ണൂർ കുഞ്ഞിമംഗലത്ത് യുവതിയുടെ മുഖത്ത് ഹിറ്റ് സ്പ്രേയടിച്ച് മാലയും പണവും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി. പ്രമോദിനെയാണ്
പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനു സമീപത്തെ സഞ്ജന മിനി ഷോപ്പുടമയുടെ സ്വർണ മാലയും പണവും പ്രതി തട്ടിയെടുത്തത്. 

തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനു സമീപത്തെ സഞ്ജന മിനി ഷോപ്പുടമയായ യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച്  സ്വർണ മാലയും പണവും പ്രതി തട്ടിയെടുത്തത്. തുണിയെടുക്കാനെന്ന വ്യാജേന ഒരു സൈക്കിളിൽ ഷോപ്പിലെത്തിയ മധ്യവയസ്കനാണ് ആക്രമണം നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News