തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. പാങ്ങോട് സ്വദേശിയായ ഉണ്ണി(24)യെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാൻ സാധ്യമല്ലെങ്കിൽ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.  പ്രതി രണ്ടുതവണയായി പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.  2017-ല്‍ കുട്ടി അഞ്ചാംക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ആദ്യ പീഡനം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയെ ബലമായി വീട്ടിലെ മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയാണ് അതിക്രമത്തിനിരയാക്കിയത്. കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് 2021-ലും പെണ്‍കുട്ടിക്ക് നേരേ പ്രതിയിൽ നിന്നും സമാനമായ അതിക്രമമുണ്ടായി. ഇത്തവണയും ബലമായി പിടിച്ചുകൊണ്ടുപോയി വായില്‍ തുണി തിരുകിയായിരുന്നു പീഡനം. ഒടുവില്‍ ബഹളംവെച്ചപ്പോഴാണ് പ്രതി കുട്ടിയെ വിട്ടയച്ചത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ ഭയംകാരണം പെണ്‍കുട്ടി ഇതിനെപറ്റി ആരോടും പറഞ്ഞില്ല. 


ALSO READ: കായംകുളത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ നേതാവ്; വെട്ടിയത് ക്വട്ടേഷൻ സംഘം


എന്നാൽ അതിന് പിന്നാലെ കുട്ടിക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് വീട്ടുകാര്‍ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ഇവിടെയും പീഡനവിവരം വെളിപ്പെടുത്തിയില്ല. എന്നാല്‍, പ്രതി വീണ്ടും അതിക്രമത്തിന് ശ്രമിച്ചതോടെ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.


പാങ്ങോട് എസ്.ഐ ജെ.അജയന്‍ ആണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. കേസില്‍ 15 സാക്ഷികളെയും 21 രേഖകളും ആറ് തൊണ്ടിമുതലകളും ഹാജരാക്കി.


അതേസമയം തൊടുപുഴക്കടുത്ത് മുട്ടത്ത് നിന്ന് മോഷ്ടിച്ച ജെസിബി കോയമ്പത്തൂരിൽ എത്തിച്ച് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പോലീസിന്റെ പിടിയിലായി. മുട്ടം സ്വദേശി താഴത്തേൽ വീട്ടിൽ ജോമോൻ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് ജോമോൻ്റെ ഡ്രൈവറായിരുന്ന ഫിറോസിൻ്റെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോയത്. 


മോഷ്ടിച്ച ജെസിബി വിൽപന നടത്താൻ സോഷ്യൽ മീഡിയ വഴി ശ്രമം നടത്തുന്നതായ സൂചനയുടെ  അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.ജെസിബി മോഷ്ടിച്ചു കടത്തി കോയമ്പത്തൂരിൽ എത്തിച്ച് വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ഫിറോസ് എന്ന് വിളിക്കുന്ന മൻസൂർ, മുട്ടം കൈപ്പള്ളിൽ അമൽ കുമാർ , തൊടുപുഴ സ്വദേശികളായ ശരത് ശിവൻ , സനുമോൻ, പത്തനംതിട്ട സ്വദേശി ഷമീർ റാവുത്തർ എന്നിവരെയാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. 


മുട്ടം സ്വദേശി  ജോമോൻ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് ഇതിന്‍റെ ഡ്രൈവറായിരുന്ന ഫിറോസിന്‍റെ നേതൃത്വത്തിൽ മോഷ്ടിച്ചു കടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ ശങ്കരപ്പള്ളി സബ് സ്റ്റേഷനു സമീപത്തുനിന്നാണ് ജെസിബി മോഷ്ടിച്ചത്. മറ്റൊരു ജെസിബിയുടെ നമ്പർ മനസിലാക്കി അതുപോലെ നമ്പർ വ്യാജമായി ഉണ്ടാക്കി മോഷ്ടിച്ച ജെസിബിയിൽ പതിച്ചാണ് വാഹനം കടത്തിയത്. ഇവിടെനിന്നു റോഡ് മാർഗം വാഹനം ഓടിച്ച് പാലക്കാട് വഴി കോയമ്പത്തൂരിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.   


ജെസിബി മോഷണം പോയ വിവരം അറിഞ്ഞ ഉടനെ ജോമോൻ  മുട്ടം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് തന്ത്രപൂർവം പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ജെസിബി വില്പന നടത്താൻ സോഷ്യൽ മീഡിയവഴി ശ്രമം നടത്തിയിരുന്നു. ഇതിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.