Ambadi murder: കായംകുളത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ നേതാവ്; വെട്ടിയത് ക്വട്ടേഷൻ സംഘം

DYFI leader killed in Kayamkulam: കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വെച്ച് നാലംഗ സംഘമാണ് അമ്പാടിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 07:31 AM IST
  • ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമാണ് അമ്പാടി.
  • ക്രിമിനൽ കൊട്ടേഷൻ സംഘമാണ് നടുറോ‍ഡിൽ വെച്ച് അമ്പാടിയെ വെട്ടിയത്.
  • കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വെച്ച് നാലംഗ സംഘമാണ് അമ്പാടിയെ ആക്രമിച്ചത്.
Ambadi murder: കായംകുളത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്ഐ നേതാവ്; വെട്ടിയത് ക്വട്ടേഷൻ സംഘം

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടി ഡിവൈഎഫ്ഐ പ്രവർത്തകൻ. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ അമ്പാടിയെ ക്രിമിനൽ കൊട്ടേഷൻ സംഘമാണ് നടുറോ‍ഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. 

കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വെച്ച് നാലംഗ സംഘമാണ് അമ്പാടിയെ ആക്രമിച്ചത്. നാല് ബൈക്കുകളിലായി എത്തിയ അക്രമി സം​ഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു. അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണ കാരണം. ‌

ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News