Pocso Case | 10 വയസുകാരിക്ക് പീഡനം, പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. നിഷയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
പാലക്കാട്: 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ (Rape Case) 47കാരന് 46 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി (Court). എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (Pattambi Fast Track Special Court) ജഡ്ജി സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. 2018-ലാണ് കേസിന് ആസ്പദമായ സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആനന്ദനെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. അന്നത്തെ ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദീപകുമാര്‍, മനോഹരന്‍ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. നിഷയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 15 സാക്ഷികളെ കേസിന്റെ വാദത്തിനായി വിസ്തരിച്ചു. 19 രേഖകളും കോടതിയില്‍ ഹാജരാക്കി. പിഴത്തുക ഇരയ്ക്ക് വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
Also Read: Models Death| മോഡലുകളുടെ മരണം: സൈജു തങ്കച്ചന് ലഹരി മരുന്ന് വിതരണമെന്ന് പോലീസ്, ജാമ്യാപേക്ഷ തള്ളി
ശിക്ഷാ വിധി അനുസരിച്ച് പിഴയടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ ലീഗല്‍ അതോറിറ്റി മുഖേന കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...