കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യനെതിരെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ ആര്‍ സുനില്‍കുമാര്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: വിവാഹത്തിൽ നിന്നും പിൻവാങ്ങിയ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു!


പ്രതിക്ക് അഞ്ച് വര്‍ഷ കഠിന തടവിന് പുറമെ ലക്ഷം രൂപ പിഴയുംനൽകണം.  സംഭവം നടന്നത് 2022 ല്‍ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. തോട്ടത്തില്‍ ജോലിക്ക് വന്ന സുബ്രഹ്മണ്യന്‍ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.


Also Read: Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?


തൃശൂരിൽ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പത്ത് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലും 52 കാരന് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷത്തെ തടവും 30000 രൂപ പിഴയുമാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ  വിധിച്ചത്. ഗുരുവായൂര്‍ കോട്ടപ്പടി ഏഴിക്കോട്ടയില്‍ വീട്ടില്‍ മുഹമ്മദാലിയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 


Also Read: ഇടുക്കിയിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീ; ഒഴിവായത് വൻ ദുരന്തം


കേസിനാസ്പദമായ സംഭവം നടന്നത് 2021ലാണ്. അതിജീവതയുടെ മൊഴി ഗുരുവായൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.