Fire Accident: ഇടുക്കിയിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീ; ഒഴിവായത് വൻ ദുരന്തം

എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽ നിന്നും നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് എത്തിച്ച ഇന്ധനമായിരുന്നു ലോറിയിലുണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 08:11 PM IST
  • കല്ലാറിൽ വെച്ചാണ് ടാങ്കർ ലോറിയുടെ ടയർ ഭാഗത്ത് നിന്നും തീ പടരുന്നത് നാട്ടുകാർ കണ്ടത്.
  • ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. വൻ ദുരന്തമാണ് ഒഴിവായത്.
  • സംഭവ സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു.
Fire Accident: ഇടുക്കിയിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീ; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: നെടുങ്കണ്ടത്ത് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീയും പുകയും കണ്ടത് പരിഭ്രാന്തി പരത്തി. നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ വെച്ചാണ് ടാങ്കർ ലോറിയുടെ ടയർ ഭാഗത്ത് നിന്നും തീ പടരുന്നത് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വാഹനം വഴിയരികിൽ നിർത്തിക്കുകയും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത്.

നെടുംകണ്ടം ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. വൻ ദുരന്തമാണ് ഒഴിവായത്. സംഭവ സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു.

Also Read: KSRTC: കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽ നിന്നും നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് എത്തിച്ച ഇന്ധനമായിരുന്നു ലോറിയിലുണ്ടായിരുന്നത്. നാട്ടുകാരുടെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. നെടുങ്കണ്ടം പോലീസും സ്ഥലത്തെത്തി. ഇറക്കം ഇറങ്ങിയപ്പോൾ അമിതമായി ബ്രേക്ക് ഉപയോഗിച്ചതിനാൽ ചൂടായി തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

Veena George: കൈക്കൂലി പരാതി പൂഴ്ത്തിവെച്ചില്ല; വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജോലിയ്ക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ്. സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബർ 13 ന് പരാതി ലഭിച്ചെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയിരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ 'ബ്രേക്ക്' ചെയ്തതും പിന്നീട് മറ്റ് ചാനലുകള്‍ ഏറ്റെടുത്തതുമായ ഒരു വാര്‍ത്ത സംബന്ധിച്ചാണ് ഈ കുറിപ്പ്. വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്റെയോ എന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല. ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി.

13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പി.എസ്. പോലീസിന് പരാതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും. ഇനി ഒരു കാര്യം കൂടി- അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.

Trending News