പാലക്കാട്: തൃത്താല കണ്ണനൂരിൽ യുവാവിനെ വെട്ടികൊന്നതായി റിപ്പോർട്ട്. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാറിനെയാണ് കൊന്നത്.  കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു.  പട്ടാമ്പി തൃത്താല കരിമ്പനക്കടവിൽ റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ


തുടർന്ന് പോലീസ് നടത്തിയ പരിശോധനക്കിടെ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തുകയായിരുന്നു.  കാറിനുള്ളിൽ നിനഞ്ചൻ കത്തിയുടെ കവറും കണ്ടെത്തി. ഇതിനിടെയാണ് പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ കഴുത്ത് മുറിഞ്ഞ നിലയിൽ ചികിത്സക്കെത്തിയ യുവാവ് മരണപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത്. തന്നെ സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചതായി ആശുപത്രി അധികൃതരോട് അൻസാർ പറഞ്ഞിരുന്നു.  ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ എന്നാണ് ആശുപത്രി അധികൃതർക്ക് ഇയാൾ നൽകിയ അഡ്രസ്സ്. സംഭവത്തിൽ തൃത്താല പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.