തൃശൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിരാലൂര്‍ കുരിശുപള്ളിയ്ക്ക് സമീപം ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസിനെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 64 വയസായിരുന്നു. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇന്ന്, ഫെബ്രുവരി 15 രാവിലെയാണ് ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വേലൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ  വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിച്ചിരിക്കുന്നത്. കൂടാതെ സഹകരണ ബാങ്ക് അധികൃതർ ജോലി സ്ഥലത്തു വച്ച്  ആത്മഹത്യ ചെയ്ത ഫ്രാന്‍സിസിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന്  ഫ്രാന്സിസിന്റെ മകന്‍ പറഞ്ഞു.


ALSO READ: Crime: പാലക്കാട് വൻ കുഴൽപ്പണവേട്ട; ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു; 2 പേർ പിടിയിൽ


വീടു പണിക്കായി ആണ് ഫ്രാൻസിസ് വായ്പ എടുത്തത്. തുടർന്ന്  മകളുടെ വിവാഹാവശ്യത്തിനായി ലോണ്‍ 2018 ൽ പുതുക്കിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് വായ്പ എടുത്തത്. പലിശയടക്കം നിലവിൽ ഇത് ആറ് ലക്ഷം രൂപയായി വർധിച്ചിട്ടുണ്ട്.  നിലവിൽ വേലൂർ സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത് കോൺഗ്രസ് ആണ്.  


അതേ സമയം വായ്പാ തിരിച്ചടവിന് ഭീഷണി ഉണ്ടായിട്ടില്ലെന്ന് വേലൂർ സർവീസ് സഹകരണ ബാങ്ക്  അറിയിച്ചു. ബാങ്കുമായി നല്ല ബന്ധമാണ് ഫ്രാൻസിസ് പുലർത്തിയിരുന്നത്. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. കുടിശ്ശിക നിവാരണ പദ്ധതിയുടെ അറിയിപ്പ് നൽകിയിരുന്നു. അതല്ലാതെ ബാങ്ക് ഒരു തരത്തിലുള്ള സമ്മർദ്ധവും ചെലുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.