Crime News: കാതുകുത്തൽ ചടങ്ങിനിടെ ഡിജെ പാർട്ടിയെച്ചൊല്ലി തർക്കം; യുവാവ് സഹോദരനെ വെട്ടിക്കൊന്നു
Murder Case: രാകേഷിന്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭോപ്പാൽ: മധ്യപ്രദേശിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. രാജ്കുമാർ കോൾ (30) ആണ് സഹോദരൻ രാകേഷ് കോൾ (35) നെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
രാകേഷിന്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൗഹർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങിൽ ഡിജെ ഒരുക്കിയിരുന്നു. രാത്രി വൈകിയത്തോടെ ഡിജെ നിർത്താൻ രാകേഷ് ആവശ്യപ്പെട്ടു. എന്നാൽ രാജ്കുമാർ ഗാനം വീണ്ടും പ്ലേ ചെയ്യാൻ ഡിജെയോട് ആവശ്യപ്പെട്ടു. രാകേഷ് തടഞ്ഞതോടെ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായി.
പ്രകോപിതനായ രാജ്കുമാർ വീട്ടിലുണ്ടായിരുന്ന മഴു കൊണ്ട് മൂത്ത സഹോദരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വനത്തിലേക്ക് ഓടിപ്പോയി.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രാകേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെയാണ് രാകേഷിൻ്റെ ഭാര്യ പൂജ കോൾ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ തെരച്ചിലിൽ വനത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.