ഭുവനേശ്വർ: ഭാര്യയെയും ഭാര്യാസഹോദരിയെയും കൊന്ന് ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂരിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍പൂർ ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ഗായത്രി സേതി, ഭാര്യയുടെ അനുജത്തി സരസ്വതി സേതി എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ഏപ്രിൽ 21ന് ആണ് ഇയാൾ കൊലപാതകം നടത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേ​ഹം വീട്ടിൽ ഒളിപ്പിക്കുയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2011ലാണ് ബിജയ്കേതന്റെയും ഗായത്രി സേതിയുടെയും വിവാഹം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരസ്വതി സേതി സഹോദരിയേയും ഭര്‍ത്താവിനേയും കാണാന്‍ ഇടക്കിടെ ഇവിടെയെത്താറുണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കള്‍ പല തവണ ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഇവര്‍ ബിജയ്കേതനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഫോണ്‍ എടുത്തില്ല. തുടർന്നാണ് ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചത്.


ALSO READ: Crime News: പിറന്നാളാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, പതിനാറുകാരിയെ തീകൊളുത്തി യുവാവ്


സഹോദരിമാരെ കൊലപ്പെടുത്തി വീട്ടിൽ ഒളിപ്പിച്ചതിന് ശേഷം ഇയാൾ വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്. ഇതിനിടെ വീട്ടില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം ഉള്ളതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചന്ദ്രശേഖപൂര്‍ പോലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ഇരുവരും ചേര്‍ന്ന് തന്നെ ശല്യപ്പെടുത്തിയിരുന്നതായും സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.