Crime News: പിറന്നാളാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, പതിനാറുകാരിയെ തീകൊളുത്തി യുവാവ്

കൊല്ലങ്കോട് കിഴക്കേ​ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യമാണ് (23) അതേ നാട്ടുകാരിയായ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീകൊളുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 12:16 PM IST
  • തന്റെ പിറന്നാൾ ആണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു യുവാവ്.
  • തുടര്‍ന്ന് പെൺകുട്ടിയെ ദേഹത്ത് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം.
  • സംഭവം നടക്കുന്ന സമയത്ത് ബാലസുബ്രഹ്മണ്യത്തിൻ്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നു.
Crime News: പിറന്നാളാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, പതിനാറുകാരിയെ തീകൊളുത്തി യുവാവ്

പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി. കൊല്ലങ്കോട് കിഴക്കേ​ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യമാണ് (23) അതേ നാട്ടുകാരിയായ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീകൊളുത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കുന്ന സംഭവം. പൊള്ളലേറ്റതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തന്റെ പിറന്നാൾ ആണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു യുവാവ്. തുടര്‍ന്ന് പെൺകുട്ടിയെ ദേഹത്ത് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ബാലസുബ്രഹ്മണ്യത്തിൻ്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. ഇയാളുടെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട അമ്മയാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തല്ലി തകർത്ത് ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു. 

Also Read: Crime News: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാനും ശ്രമം; അച്ഛൻ പിടിയിൽ

 

സാരമായി പൊള്ളലേറ്റ പെൺകുട്ടിയേയും യുവാവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക നി​ഗമനം അനുസരിച്ച് ഇരുവർക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് സൂചന. ഇരുവരും തമ്മിൽ നേരത്തെ പരിചയത്തിലായിരുന്നുവെന്നും  സൂചനയുണ്ട്. 

Also Read: Murder : കോഴിക്കോട് നാലര വയസ്സുകാരിയെ കൊന്ന കേസിൽ 31 വ‍ര്‍ഷങ്ങൾക്ക് ശേഷം വിധി; പ്രതിക്ക് ജീവപര്യന്തം തടവ്

 

അതേസമയം കാസർകോട് മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ പിതാവ് ഇന്നലെ അറസ്റ്റിലായിരുന്നു. പെൺകുട്ടിയുമായി മം​ഗലാപുരം ആശുപത്രിയിൽ ​ഗർഭഛിദ്രം നടത്താൻ എത്തിയപ്പോഴായിരുന്നു പ്രതിയെ പോലീസ് പിടികൂടിയത്. ​ഗർഭഛിദ്രം നടത്താൻ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ പെൺകുട്ടിയുമായി ഇയാൾ മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരും മം​ഗലാപുരത്തെ ആശുപത്രിയിലേക്ക് പോയതായി അറിഞ്ഞത്. പ്രതിയുടെ മൊബൈൽ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News