കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ ഷോൾ മുറുക്കി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കൊല്ലം: കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. ഭാര്യ നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് നിസാം ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് നിസാമിനെ ചോദ്യം ചെയ്തപ്പോൾ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Also Read: Attingal Doctor Attack:ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരിപ്പെറിഞ്ഞവർ കസ്റ്റഡിയിൽ
മാത്രമല്ല കാമുകിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
തെളിവെടുപ്പിനായി പൊലീസ് നിസാമിനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോൾ നാട്ടുകാര്‍ പ്രകോപിതരാകുകയും നിസാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയുടെ പിതാവ് നടത്തിയ കട നാട്ടുകാര്‍ തല്ലിപ്പൊളിക്കുകയും ചെയ്തു.
നിഷാനയുടെ മരണത്തില്‍ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തെളിവെടുപ്പ് സമയത്ത് നിസാം ഭാര്യയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പൊലീസ് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...