ലഖ്‌നൗ: യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം  നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ. മാത്രമല്ല യുവതിയെ മാംസാഹാരം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.  സംഭവം നടന്നത് ഉത്തർപ്രദേശിലാണ്.  ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ


ഇയാൾ യുവതിയോട് പറഞ്ഞ പേര് അങ്കിത് എന്നായിരുന്നു. ഈ പേരിലാണ് യുവതിയുമായി ഇയാൾ അടുപ്പത്തിലായതും പിന്നീട് വിവാഹ വാഗ്ദാനം നൽകി ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചതും. ശേഷം സ്വകാര്യ ദൃശ്യങ്ങൾ ‍ഇന്റര്‍നെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചു. ഇതിനു പുറമെയാണ് ഇയാൾ ഇയാളുടെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഒപ്പം മാംസാഹാരം  കഴിക്കാനും യുവതിയോട് ആവശ്യപ്പെട്ടെത്.


Also Read: Saturn Retrograde 2023: ശനിയുടെ വക്രഗതി; ഈ രാശിക്കാർ സൂക്ഷിക്കുക!


ഇതിനുപുറമെ യുവതിയെ യുവാവിന്റെ കുടുംബാംഗങ്ങൾ മർദിച്ചതായും പരാതിയിൽ വ്യക്തമാക്കിയത്. ഇവിടെ നിന്നും ഓടിരക്ഷപ്പെട്ട യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയും യുവതിയുടെ പരാതിയിൽ കേസെടുത്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടി അറിയിക്കുകയുമുണ്ടായി. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.