Shani Vakri: കർമ്മ ഫലദാതാവും നീതിയുടെ ദൈവവുമായി കണക്കാക്കപ്പെടുന്ന ശനി വക്രഗതിയിൽ ചലിക്കാൻ പോകുകയാണ്. ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ഇവിടെ തന്നെ ജൂൺ 17 മുതൽ നവംബർ 4 വരെ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
Saturn Retrograde Negative Impact on Zodiac Signs: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് അവരുടെ ചലനമോ രാശിയോ ഒക്കെ മാറ്റാറുണ്ട്. ഈ സമയത്ത് ഗ്രഹങ്ങളുടെ സംയോജനത്തിൽ ഗ്രഹങ്ങൾ നേർരേഖയിലോ വക്ര ഗതിയിലോ സഞ്ചരിക്കാം.
കർമ്മദാതാവെന്നും നീതിയുടെ ദേവനെന്നും അറിയപ്പെടുന്ന ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഈ സമയം ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ നവംബർ 4 വരെ ഈ രാശിയിൽ തന്നെ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. അതിന്റെ അശുഭകരമായ ഫലം ചില രാശിക്കാർക്ക് ഉണ്ടക്കയം. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രാശിക്കാർ സൂക്ഷിക്കണം. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന നമുക്ക് നോക്കാം...
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശനിയുടെ വക്രഗതി ബുദ്ധിമുട്ടുണ്ടാകും. ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് ശനി വക്രഗതിയിൽ ചലിക്കാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ആലോചിച്ചിട്ട് മതി. പ്രണയബന്ധത്തിൽ പിരിമുറുക്കം ഉണ്ടാകും അതിനാൽ പങ്കാളിയോട് സത്യസന്ധത പുലർത്തുക.
വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങുന്നത്. ഈ സമയത്തെ ഈ രാശിക്കാർക്ക് മാനസിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിലെ ഏതെങ്കിലും അംഗത്തെ ചൊല്ലി ടെൻഷൻ ഉണ്ടാകാം. ഫീൽഡിൽ നിരന്തരമായ പരിശ്രമം തുടരുക. ശേഷിക്കുന്ന ജോലി പൂർത്തിയാക്കുക. ഈ സമയത്ത് ആരിൽ നിന്നും കടം വാങ്ങരുത്.
മകരം (Capricorn): മകറാം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർ ഈ സമയത്ത് സംസാരം നിയന്ത്രിക്കണം. നുണ പറയരുത് അത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കാം. നിങ്ങൾ ആർക്കെങ്കിലും ലോൺ എടുത്ത് കൊടുക്കുകയാണെങ്കിൽ, ആലോചിച്ച ശേഷം ചെയ്യുക അല്ലാത്തപക്ഷം നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ശനിയുടെ വക്രഗതി കാരണം നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ അൽപ്പം ആശങ്കാകുലരായിരിക്കാം. ഇതോടൊപ്പം ഇണയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടിവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)