കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തികൊന്നു. കൊല്ലപ്പെട്ടത് കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് ആണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നവീൻ ബാബുവിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും


സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികള്‍ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ഇത് ചോദിക്കാനായിരുന്നു നവാസ് എത്തിയത്. 


ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് നവാസിനെ കുത്തിയതെന്നാണ് സൂചന. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.


Also Read: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, സമ്പത്തും സമൃദ്ധിയും വർധിക്കും!


കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്‌ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മീയണ്ണൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.  സംഭവം അറിഞ്ഞ കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.