ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് സജി ചെറിയാൻ. ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പ്രതികരിച്ചു.
കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും മന്ത്രി പറഞ്ഞു. മുമ്പ് ധാർമികതയുടെ പേരിൽ രാജിവെച്ചു. എന്നാൽ ആ സമയം കഴിഞ്ഞുവെന്നും ഇനി രാജിവെയ്ക്കില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
'ധാർമികപരമായ ഒരു പ്രശ്നവുമില്ല. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗമേതാണോ അതിൽ അന്വേഷണം നടക്കട്ടെ. എന്റെ ഭാഗം കൂടി നീതി എന്ന നിലയിൽ കേൾക്കണമായിരുന്നു. പൊലീസ് റിപ്പോർട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു.
മുമ്പ് ധാർമികതയുടെ പേരിൽ രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറയുന്നു. രാജി വെയ്ക്കില്ല. ഉത്തരവ് പഠിച്ച ശേഷം നിയമനടപടിയുമായി മേൽക്കോടതിയെ സമീപിക്കും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. കോടതി പറഞ്ഞത് അംഗീകരിക്കുന്നു.' മന്ത്രി പ്രതികരിച്ചു.
വിവാദ പ്രസംഗത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് സ്വകാര്യ ഹർജിയിൽ വാദം കേട്ടത്. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.