Murder: തിരൂർ പടിഞ്ഞാറെക്കരയിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി!
Murder Case: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Also Read: സ്വർണമാലയും മോതിരവും കൈക്കലാക്കാൻ സുഹൃത്തിനെ വിളിച്ചുവരുത്തി കൊന്നു; പ്രതി പിടിയിൽ!
ഇന്ന് പുലര്‍ച്ചെ ആളൊഴിഞ്ഞ സ്ഥലത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.
Also Read: Surya Gochar 2023: സൂര്യശോഭയാൽ ഈ രാശിക്കാരുടെ ഭാഗ്യം വരും ദിനങ്ങളിൽ മിന്നിത്തിളങ്ങും
കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരിക്കാം യുവാവിനെ കുത്തിക്കൊന്നതെന്നാണ് നിഗമനം. ഇതിനിടയിൽ സ്വാലിഹിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ തിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോക്സോ കേസ് പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷം കഠിന തടവ്!
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ കഠിനതടവ് അനുഭവിച്ചു വന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷത്തെ കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭാ ഭവനിൽ അഖിലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ്‌കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. കേസിനാസ്പദമായ സംഭവം നടന്നത് 2017 ലാണ്. ബസിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നതാണ് കേസ്. ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ആദ്യ കേസ്. ഇതിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിരുന്നു.
മലയിൻകീഴ് പോലീസാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസിയിലെ ജീവനക്കാരനായിരുന്ന ഇയാളെ ആദ്യ കേസിൽ പ്രതിയായപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.