ഹരിയാന: വഴക്കിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊന്ന് കാമുകൻ.  സംഭവം നടന്നത് ശനിയാഴ്ച രാത്രി സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിക്രി ഗ്രാമത്തിലാണ്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം സദര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ്  കീഴടങ്ങുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് ഏഴര കിലോ കഞ്ചാവ്


യുവതിയുടെ തലയിലും കഴുത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. 22 വയസ്സുള്ള യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.  മരിച്ച യുവതിയും പ്രതിയും മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇരുവരും പ്രണയത്തിലായിരുന്നോയെന്നാണ് പോലീസിന്റെ സംശയം.  മൂന്ന് ദിവസം മുൻപ് കൊല്ലപ്പെട്ട യുവതി യുവാവിനെ കാണാന്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ തനിക്കെതിരെ യുവതി പീഡന പരാതി നല്‍കിയിരുന്നുവെന്നും ഇത് പറഞ്ഞ് യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  


Also Read: ഈ രാശിക്കാരുടെ സുവർണ്ണ സമയം ജൂൺ മുതൽ; ശനി കൃപയാൽ ധനനേട്ടവും പ്രമോഷനും


 


യുവതി തന്നെത്തേടി ഗുരുഗ്രാമിലെത്തിയെന്നും അവിടെവച്ചുണ്ടായ വഴക്കിന്റെ ദേഷ്യത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള എല്ലാ വസ്തുതകളും അന്വേഷിച്ചു വരികയാണെന്നും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും സദര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.