ഇടുക്കി: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട. ഏഴര കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. മുണ്ടക്കയംപുലികുന്ന് സ്വദേശി കളപുരക്കൽ ജിതിൻ ആണ് അറസ്റ്റിലായത്. നെടുംകണ്ടം പോലീസ് രാമക്കൽമേട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. മുൻപ് ആന്ധ്രയിൽ ജോലി ചെയ്തിരുന്ന ഇയാൾ ആന്ധ്രയിൽ നിന്നോ ഒഡീഷയിൽ നിന്നോ എത്തിച്ചതാകാം കഞ്ചാവെന്നാണ് നിഗമനം.
അതേസമയം ആലപ്പുഴ ചെങ്ങന്നൂരിൽ 15 കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയിൽ. ഒഡിഷയിൽ നിന്ന് കാറിൽ കടത്തവെയാണ് ആറംഗ സംഘം പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ചെങ്ങന്നൂർ പോലീസും ചേർന്നുനടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി പേരിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് താഴെവെച്ചാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ പള്ളാത്ത് തുണ്ടിയിൽ സുജിത്ത് (29), മംഗലം ഉമ്മറത്തറ സഞ്ജു എന്നു വിളിക്കുന്ന സംഗീത് (29), വാഴാർമംഗലം ചെമ്പകശ്ശേരിയിൽ കീരി എന്ന് വിളിക്കുന്ന കിരൺ (24), പത്തനംതിട്ട കിടങ്ങന്നൂർ തൊണ്ടയിൽ മൂടയിൽ അമൽ രഘു (28), മംഗലം കല്ലുഴത്തിൽ സന്ദീപ് (26), മംഗലം തുണ്ടിയിൽ കണ്ണൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം; ഇന്നും നാളെയും അലർട്ടുകളില്ല
പ്രതികൾ കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് കാറുകളിലായിട്ടായിരുന്നു പ്രതികൾ കഞ്ചാവ് കടത്തിയത്. കിരണും സംഗീതും ഒട്ടേറെ ക്രിമനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒഡീഷയിൽ നിന്ന് 5,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് നാട്ടിലെത്തിച്ച് മൂന്ന് ഗ്രാമിന്റെ ചെറുപൊതികളാക്കി 500 രൂപയ്ക്കാണ് വിറ്റിരുന്നത്. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബി. പങ്കജാക്ഷൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി. കെ.എൻ. രാജേഷ്, എസ്.എച്ച്.ഒ. ദേവരാജൻ, എസ്.ഐ.മാരായ വിനോജ്, അസീസ്, രാജീവ്, എ.എസ്.ഐ. സെൻകുമാർ, സീനിയർ സി.പി.ഒ.മാരായ ഹരികുമാർ, അരുൺ, രാജേഷ്, ജിൻസൻ, സ്വരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.