കൊച്ചി: രാമമംഗലത്ത് വഴിതർക്കത്തെ തുടർന്ന് നടന്ന അടിപിടിയിൽ അടിയേറ്റയാൾ മരിച്ചു. എൻജെ മാർക്കോസ് ആണ് മരിച്ചത്.  സാമ്പത്തവത്തെ തുടർന്ന് മകൻ നൽകിയ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ


നിർമലഗിരി പള്ളിയിലേക്ക് എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയുണ്ടായ തർക്കമാന് അടിപിടിയിലേക്ക് എത്തിച്ചതും അതുവഴി മരണം സംഭവിച്ചതും. നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലർ തെളിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത മർക്കോസ് അയൽവാസിയായ വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങി മുന്നോട്ട് നടക്കവേ വീട്ടമ്മ പിന്നിലൂടെ വന്ന് അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.


Also Read: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം! 


സംഭവത്തെ തുടർന്ന് അടിയേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് രാവിലെ സെയ്ൻ്റ് ജേക്കബ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുമൂലം പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.