തിരുവനന്തപുരം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെയ്യാറ്റികര ശാന്തിഭൂഷൺ കഞ്ചാവ് വിൽപനയ്ക്കിടെ പിടിയിൽ. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം എസ്ഐയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പിടിച്ചു പറിക്കേസുകളിലും പ്രതിയാണ് ശാന്തിഭൂഷൺ. നൈറ്റ് പെട്രേളിങ്ങിനിടെ ആര്യങ്കാട് പോലീസാണ് പ്രതിയെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒളിവിലുള്ള ശാന്തിഭൂഷൺ സ്ഥിരമായി കാട്ടാക്കട , നെയ്യാർഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി ജില്ലാ പോലീസ് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ വാഹന പരിശോധനയ്ക്കിടെയാണ് ശാന്തിഭൂക്ഷണ പിടിയിലാകുന്നത്.  ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം വെച്ച് കാറിൽ കഞ്ചാവുമായി വരുകയാണ് പ്രതി പിടിയിലായത്.


ALSO READ : Crime: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിലെന്ന് പോലീസ്


2021ൽ നെയ്യാറ്റിൻകര എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായി ഒളിവിലായിരുന്ന ശാന്തിഭൂഷൺ. ഒളിവിൽ നിന്നുകൊണ്ട് ജില്ലയിൽ കഞ്ചാവ് വിതരണം നടത്തിവരുകയായിരുന്നു പ്രതി. എക്സൈസ് കേസിൽ സെഷൻസ്  കോടതി ശാന്തിഭൂഷണിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.


അതേ തുടർന്ന്  തരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദ്ദേശപ്രകാരം  ഡിഎഎൻഎസ്എഎഫ് ടീമിന്റെ ചുമതലയുള്ള നർകോട്ടിക് സെൽ ഡിവൈഎസ്പി വി.ടി റാസിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെക്കുറിച്ച് അന്വേഷണം നടത്തി വരവേയാണ് ശാന്തിഭൂക്ഷണിന്റെ അറസ്റ്റ്. നർകോട്ടിക് സെൽ ഡിവൈഎസ്പി വി.ടി രാസിത്, കാട്ടാക്കട ഡിവൈഎസ്പി എസ്. അനിൽകുമാർ, ആര്യങ്കോട് എസ്എച്ച്ഒ ശ്രീകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ആര്യങ്കോട് എസ്.ഐ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.