Pocso Case: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് തടവും പിഴയും
നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ. വിദ്യാധരൻ ആണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് തടവും പിഴയും വിധിച്ചു. ചെങ്കൽ സ്വദേശിയായ 52 കാരനാണ് 24 വർഷം തടവിനും, ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചത്. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ. വിദ്യാധരൻ ആണ് ശിക്ഷ വിധിച്ചത്. 2017 ജനുവരി മുതൽ 2017 ഒക്ടോബർ വരെ പ്രതി പല ദിവസങ്ങളിലും മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മകൾ കുളിക്കുന്നത് ഒളിഞ്ഞുനിന്ന് നോക്കുകയും വീഡിയോ പകർത്തുകയും ചെയ്തുവെന്നാണ് കേസ്.
പാറശ്ശാല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 17സാക്ഷികളെ വിസ്തരിച്ചു. സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. എസ്. സന്തോഷ് കുമാർ ഹാജരായി.
Drugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വൻ കഞ്ചാവ് വേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 18 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ അനീഫ് ഖാനെ അറസ്റ്റ് ചെയ്തു.
എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മത്സ്യവിൽപ്പനയുടെ മറവിലാണ് അനീഫ് ഖാൻ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാറിൽ പ്ലാറ്റ്ഫോമിനോട് ചേർന്ന് രഹസ്യ അറ നിർമിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, ആര്‍. ജി.രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, ഷാജു, ജസ്റ്റിന്‍ രാജ്, ബിജുരാജ് പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) കൃഷ്ണകുമാര്‍,അജയന്‍, രാജേഷ് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.