മംഗളൂരു: Mangaluru Fazil Murder Case: സൂറത്‌കലിൽ യുവാവിനെ നാലംഗ മുഖംമൂടി സംഘം തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ 11 പേർ കൂടി കസ്റ്റഡിയിൽ. ഇന്നലെ 10 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയിട്ടുണ്ട്.  അതേസമയം കൊലപാതകം നടന്ന് ഇത്രയും സമയമായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.  ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലയെന്നാണ് റിപ്പോർട്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  മംഗളൂരു ഫാസിൽ വധക്കേസ്: 10 പേർ കസ്റ്റഡിയിൽ; കേരള അതിർത്തിയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം
https://zeenews.india.com/malayalam/india/mangaluru-fazil-murder-case-updates-10-people-arrested-vigilance-in-northern-kerala-after-this-incident-100634


സൂറത് കൽ സ്വദേശി ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ച് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സൂറത് കലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത് ഇപ്പോഴും തുടരുകയാണ്. പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കവെയാണ് ഈ കൊലപാതകം കൂടി നടന്നിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻഐഎ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കും. രണ്ടുപേർ അറസ്റ്റിലായ കേസ് ഇന്നലെ കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറിയിരുന്നു. 


Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ
https://zeenews.india.com/malayalam/india/viral-video-bride-groom-video-trending-video-groom-shy-after-seeing-such-gift-given-by-friend-infront-of-everyone-amazing-funny-video-goes-trending-in-internet-100670


രണ്ടു കൊലപാതകങ്ങള്‍ അടുത്തടുത്ത് നടന്നതിനാൽ മംഗളൂരുവില്‍ കൂടുതൽ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ നഗരത്തിലേർപ്പെടുത്തിയിട്ടുണ്ട്.  ഇതിനിടയിൽ പ്രദേശത്തെ മദ്യശാലകള്‍ അടച്ചിടാൻ പോലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്. കർണാടക-കേരള അതിർത്തിയിൽ ഉൾപ്പെടെ 19 ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.  അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ, മത നേതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സൂറത്കൽ, ബജ്‌പെ, മുൽക്കി, പന്നമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്.  സംഭവത്തെ തുടർന്ന്  വടക്കൻ കേരളത്തിലും കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ പോലീസിനെ വിന്ന്യസിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്.