മലപ്പുറം: പാർക്കിങ് പ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെ വെട്ടേറ്റ ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുൾ ജലീൽ കൊലപ്പെട്ടു. അതീവ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഇന്ന് മാർച്ച് 30ന് രാത്രി ഏഴരയ്ക്ക് മരിച്ചത്. മഞ്ചേരി നഗരസഭയിലെ 16-ാം വാർഡ് കൗണ്‍സിലറാണ് അബ്ദുൽ ജലീൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ടു പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. പ്രതികളില്‍ ഒരാള്‍ ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണ്. പ്രദേശത്തെ കഞ്ചാവ്-മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികള്‍.


ALSO READ : Idukki Dam : ഇടുക്കി ഡാമിൽ നിന്ന് തലയോട്ടി കിട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു


ഇന്നലെ മാർച്ച് 29ത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ജലീലിനെ നേരെ ആക്രമണം ഉണ്ടാകുന്നത്. സുഹൃത്തുക്കളും നാട്ടുകാരുമായ നാലംഗ സംഘത്തോടൊപ്പം ബിസിനസ് ആവശ്യാര്‍ഥം പാലക്കാട് പോയ ശേഷം തിരിച്ചവരുന്നതിനിടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് കൗണ്‍സിലര്‍ അടക്കമുള്ള സംഘത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. 


കുട്ടിപ്പാറ-താമരശ്ശേരി റോഡരികില്‍ വെച്ച് മദ്യപിച്ചു ഇരിക്കുന്ന സംഘം കൗണ്‍സിലര്‍ സഞ്ചരിച്ച കാറിന് സൈഡ് നല്‍കാതെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു. ഇരു സംഘവും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. 


ALSO READ : Murder Attempt: വീടിന് തീയിട്ട് പെൺകുട്ടിയെ കൊല്ലാൻ ശ്രമം; യുവാവ് മരിച്ചു


ശേഷം സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് കാറിന്റെ പിന്‍ഗ്ലാസില്‍ ഹെല്‍മെറ്റ് കൊണ്ട് എറിഞ്ഞു. ഇതോടെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ അബ്ദുല്‍ ജലീലിനെ തലയുടെ പിന്‍ഭാഗത്ത്  മൂര്‍ച്ചയുള്ള ഇരുമ്പു ദണ്ഡ് കൊണ്ട് വെട്ടുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ തലയുടെ പിന്‍ഭാഗം പിളര്‍ന്നു. തുടർന്ന് ഉടൻ തന്നെ മൂന്നംഗ അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. 


കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ജലീലിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ ആശുപത്രിയിലുമെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലീലിന് ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്‍റിലേറ്ററില്‍ കഴിയവെ മരണപ്പെടുകയായിരുന്നു. 


ALSO READ : Crime News: അധ്യാപകന്‍റെ പീഡനം, വാര്‍ണീഷ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഏഴാം ക്ലാസുകാരി


വെട്ടിപ്പരിക്കേല്‍പ്പിച്ചതുപോലെയാണ് മുറിവെങ്കിലും വെട്ടിയതല്ലെന്നും, മൂര്‍ച്ചയുള്ള ഇരുമ്പ് കമ്പികൊണ്ട് പിന്‍ഭാഗത്ത് അടിച്ചതിനാല്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത മഞ്ചേരി പൊലീസ് പ്രതികളില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൗണ്‍സലറുടെ കൂടെയുണ്ടായിരുന്നവരില്‍ നിന്നും മൊഴിയെടുത്തു. 


ഇന്‍സ്‌പെക്ടര്‍ സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.