Murder Attempt: വീടിന് തീയിട്ട് പെൺകുട്ടിയെ കൊല്ലാൻ ശ്രമം; യുവാവ് മരിച്ചു

സംഭവം വീട്ടുകാർ അറിഞ്ഞതോടെ ജഗനേഷ് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 07:12 AM IST
  • ആക്രമണത്തിൽ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു
  • പെൺകുട്ടിയുടെ വീടിന് തീ ഇടാനായിരുന്നു മരിച്ച ജഗനേഷ് ശ്രമിച്ചത്
  • സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Murder Attempt: വീടിന് തീയിട്ട് പെൺകുട്ടിയെ കൊല്ലാൻ ശ്രമം; യുവാവ് മരിച്ചു

കോഴിക്കോട്:  പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് വളയത്താണ് സംഭവം. വളയം സ്വദേശി ജഗനേഷ് (41) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു.

പെൺകുട്ടിയുടെ വീടിന് തീ ഇടാനായിരുന്നു മരിച്ച ജഗനേഷ് ശ്രമിച്ചത്. എന്നാൽ സംഭവം വീട്ടുകാർ അറിഞ്ഞതോടെ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.

അധ്യാപകന്‍റെ പീഡനത്തെത്തുടര്‍ന്ന് ഏഴാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

തമിഴ്‌നാട് വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. രണ്ട് ദിവസം മുമ്പ് റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരം ഹൗസി൦ഗ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക്  വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകൻ കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇത് പെണ്‍കുട്ടിയെ കൂടുതല്‍ ഭയപ്പെടുത്തിയിരുന്നു.

ഇക്കാര്യം  രക്ഷിതാക്കളോട് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയിരുന്നില്ല ഭയപ്പെട്ട പെണ്‍കുട്ടി, വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News