Man Missing : പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയതെന്ന് സുഹൃത്തുക്കൾ
നരുവാമൂട് സ്വദേശിയായ കിരണെന്ന യുവാവിനെ കാണാനില്ലെന്ന് ചൂണ്ടി കാണിച്ചാണ് സുഹൃത്തുക്കൾ പരാതി നൽകിയത്.
തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് സുഹൃത്തുക്കളുടെ പരാതി. തിരുവനന്തപുരം അഴിമലയിലാണ് സംഭവം നടന്നത്. നരുവാമൂട് സ്വദേശിയായ കിരണെന്ന യുവാവിനെ കാണാനില്ലെന്ന് ചൂണ്ടി കാണിച്ചാണ് സുഹൃത്തുക്കൾ പരാതി നൽകിയത്. പെൺസുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ തട്ടി കൊണ്ട് പോയി എന്നാണ് സുഹൃത്തുക്കൾ പരാതി നൽകിയിരിക്കുന്നത്.
നരുവാമൂട് സ്വദേശിയായ യുവാവ് നാളെ വൈകിട്ടാണ് പെൺസുഹൃത്തിനെ കാണാൻ വിഴിഞ്ഞത് എത്തിയത്. വിഴിഞ്ഞ സ്വദേശിനിയാണ് യുവാവിന്റെ പെൺസുഹൃത്ത്. യുവാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മൂവരെയും പെൺകുട്ടിയുടെ ബന്ധുക്കൾ കാറിലും ബൈക്കിലുമായി കയറ്റി കൊണ്ട് പോയതായി യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നുണ്ട്. തുടർന്ന് കിരണിനെ കാണാതെ ആവുകയായിരുന്നു.
ALSO READ: House Owner Arrested: മോഷ്ടാവിന്റെ കൊലപാതകം: വീട്ടുടമ അറസ്റ്റിൽ!
കിരൺ ബൈക്ക് നിർത്തിയപ്പോൾ ബൈക്കിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. നിലവിൽ യുവാവ കടലിൽ ചാടിയതായി ആൺ സംശയം. ഈ സമയത്ത് ഒരു യുവാവ് കടലിൽ ചാടിയെന്ന് പൊലീസിന് വിവരവും ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിരണിന്‍റെ ചെരുപ്പ് ആഴിമലയിൽ നിന്നും കോസ്റ്റല്‍ പൊലിസിന് കിട്ടി. കിരണിനായി നിലവിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം യുവാക്കളെ തട്ടികൊണ്ട് പോയവർ ഒളിവിൽ പോയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...